സൗജന്യ റേഷൻ വിതരണത്തിലെ അപാകതകൾ ചൂണ്ടികാണിച്ചു; മലപ്പുറത്ത് എം എസ് എഫ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

 

മലപ്പുറം:  മുഖ്യമന്ത്രി പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിലെ അപാകതകൾ ചൂണ്ടികാണിച്ചതിന് മലപ്പുറത്ത് എം എസ് എഫ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . ജില്ലാ എംഎസ്എഫ് ഉപാധ്യക്ഷൻ വഹാബ് ചാപ്പനങ്ങാടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ ഒന്നിനാണ് റേഷൻ അപാകതകൾ ചൂണ്ടികാണിച്ചു വഹാബ് ഫെയ്സ്ബുക് ലൈവ് ഇട്ടത്. സൗജന്യ റേഷൻ നൽകാനുള്ള അരി  ഏപ്രിൽ ഒന്നിന് മലപ്പുറം ചാപ്പനങ്ങാടി 151 നമ്പർ റേഷൻ കടയിൽ രാവിലെ 11 മണി വരെ ഉണ്ടായിരുന്നില്ല. റേഷൻ വാങ്ങാൻ എത്തിയവർക്ക് സാധനം ലഭിക്കാതെ മടങ്ങിപോകേണ്ട സാഹചര്യവുമുണ്ടായി. ഈ കാര്യമാണ് വഹാബ് ഫെയ്സ്ബുക്ക് ലൈവിലൂടെ തുറന്ന് കാണിച്ചത്.

മാർച്ച് മാസത്തിൽ വിതരണത്തിനെത്തിച്ച അരിയാണ് ഇത് വരെ വിതരണം ചെയ്തതന്നും, സൗജന്യമായി വിതരണം ചെയ്യുന്നതിനായി പ്രത്യേക സ്റ്റോക്ക് എത്തിയിട്ടില്ലന്നും റേഷൻകട ഉടമ വിഡിയോയിൽ വ്യക്തമായി പറയുന്നുമുണ്ട്. ഇതിന്‍റെ പേരിലാണ് ജില്ലാ എംഎസ്എഫ് ഉപാദ്ധ്യക്ഷൻ വഹാബ് ചാപ്പനങ്ങാടിയെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

 

Comments (0)
Add Comment