‘ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി ത്യാഗം ചെയ്തവരാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും’ : പിന്തുണയുമായി സച്ചിന്‍ പൈലറ്റ്

Jaihind News Bureau
Monday, August 24, 2020

ജയ്പൂർ : സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പിന്തുണയറിയിച്ച് സച്ചിന്‍ പൈലറ്റ്. ജനങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്തവരാണ് ഇരുവരുമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

‘ജനങ്ങളുടെയും പാര്‍ട്ടിയുടെയും നന്മയ്ക്കായി ത്യാഗം ചെയ്യുന്നതിന്‍റെ അര്‍ത്ഥമെന്താണെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കാണിച്ചുതന്നു. ഇപ്പോള്‍ സമവായം കെട്ടിപ്പടുക്കുന്നതിനും ഒന്നിച്ചുനില്‍ക്കാനുമുള്ള സമയമാണ്. നമ്മള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ഭാവി ശക്തമാണ്. മിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ജി അധികാരമേറ്റ് പാര്‍ട്ടിയെ നയിക്കാന്‍ ആഗ്രഹിക്കുന്നു’ – സച്ചിന്‍ ട്വീറ്റ് ചെയ്തു.

നേതൃത്വത്തെ സംബന്ധിച്ച് ചോദ്യങ്ങളുയർന്ന സാഹചര്യത്തിലാണ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പിന്തുണ അറിയിച്ച് സച്ചിന്‍ പൈലറ്റ് എത്തിയത്.