‘എം.ആര്‍ അജിത്കുമാര്‍ കൊട്ടാരം പണിയുന്നു: 12,000 ചതുരശ്ര അടിയുള്ള ആഡംബര വീട്’: പി.വി അന്‍വര്‍

 

മലപ്പുറം: എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പി.വി.അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ ‘കൊട്ടാരം’ പണിയുന്നു എന്നാണ് അന്‍വറിന്‍റെ ആരോപണം. കവടിയാര്‍ കൊട്ടാരത്തിനടുത്ത് അജിത് കുമാര്‍ ഇതിനായി സ്ഥലം വാങ്ങിയെന്നും ആഡംബര വീടാണു നിര്‍മിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.

”കവടിയാറില്‍ 12,000 ചതുരശ്ര അടിയിലുള്ള വീടാണ് അജിത്കുമാര്‍ നിര്‍മിക്കുന്നത്. കവടിയാര്‍ കൊട്ടാരത്തിനടുത്ത് ഇതിനായി അജിത്കുമാറിന്‍റെ പേരില്‍ 10 സെന്റും അളിയന്‍റെ പേരില്‍ 12 സെന്‍റും വാങ്ങി. സോളര്‍ കേസ് അട്ടിമറിച്ചതില്‍ എഡിജിപി അജിത്കുമാറിനു പങ്കുണ്ട്. എടവണ്ണക്കേസില്‍ നിരപരാധിയെ കുടുക്കി.” അന്‍വര്‍ ആരോപിച്ചു.

അതോടൊപ്പം അജിത്ത് കുമാറിന്‍റെ സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആര്‍ അജിത്ത് കുമാറിന്‍റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോണ്‍ ചോര്‍ത്തുന്നുവെന്നും പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അജിത്ത് കുമാര്‍ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങള്‍ നിലനില്‍ക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment