എഡിജിപി പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയതില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാം. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്ന് ഡിജിപിയുടെ ശുപാര്‍ശ. നടപടി സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന തെറ്റായ മൊഴി നല്‍കിയതിന്. ക്രിമിനല്‍ കുറ്റമെന്ന് ഡിജിപി വ്യക്തമാക്കി.
തുടരെത്തുടരെ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്ന എഡിജിപിയെ എപ്പോഴും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടാതെ ഡിജിപി റാങ്കിലേക്ക് എടുക്കുന്നവരുടെ ലിസ്റ്റിലും അജിത് കുമാറിന്റെ പേര് ഉണ്ടായിരുന്നു. ഇതെല്ലാം സര്‍ക്കാര്‍ അജിത്കുമാറിന് നല്‍കുന്ന പരിഗണനയുടെ സൂചനയാണ്. അതിനാല്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഭരിക്കുന്ന കാലത്തോളം അജിത് കുമാറിന് സംരക്ഷണം ഉണ്ടാകുമെന്ന് മാത്രമല്ല, കേസെടുത്തിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.