ന്യൂഡല്‍ഹി: രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുസ്‌ലീം ലീഗിന്‍റെ ഹാരീസ് ബീരാന്‍, സിപിഐയുടെ പി.പി. സുനീര്‍, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ജോസ് കെ. മാണി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ. ജോസ് കെ. മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയാണ് ഹാരീസ് ബീരാന്‍. രണ്ടാം തവണയാണ് രാജ്യസഭാ അംഗമായി ജോസ് കെ. മാണിയെ തിരഞ്ഞെടുക്കുന്നത്.