കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എം.പിമാരുടെയും വിദഗ്ധരുടെയും സമിതി രൂപീകരിക്കുന്നു; തെക്കന്‍ സംസ്ഥാനങ്ങളുടെ ഏകോപന ചുമതല അനില്‍ ആന്‍റണിക്ക്

Jaihind News Bureau
Tuesday, April 7, 2020

 

ന്യൂഡല്‍ഹി:  രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എംപിമാരുടേയും ആരോഗ്യവിദഗ്ധരുടേയും നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സമിതി രൂപികരിക്കുന്നു. എം.പിമാരായ മനീഷ് തിവാരി (കോണ്‍ഗ്രസ്), ജിഎല്‍വി നരസിംഹ റാവു, ജംയാങ് ഷെറിങ് നംഗ്യാല്‍ (ബിജെപി) ഡാനിഷ് അലി (ബിഎസ്പി), പ്രിയങ്ക ചതുര്‍വേദി (ശിവസേന) മഹാവു മൊയിത്ര (ടിഎംസി) വരുണ്‍ ഗാന്ധി (ബിജെപി) എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സമാജ് വാദി പാര്‍ട്ടി മുന്‍ വക്താവ് ഖന്‍ശ്യം തിവാരിയാണ് സമിതിയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍. തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളുടെ ഏകോപന ചുമതല കോണ്‍ഗ്രസിന്‍റെ അനില്‍ ആന്‍റണിക്കാണ്. രജത് സേത്തിക്കാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല.  പാര്‍ലമെന്‍റേറിയന്‍സ് വിത്ത് ഇന്നൊവേറ്റേര്‍സ് ഫോര്‍ ഇന്ത്യ(പി.ഐ.ഐ) എന്ന പേരിലാണ് സമിതി. വിദഗ്ധ സംഘത്തെ രൂപീകരിച്ച് കൊവിഡിനെതിരായ പോരാട്ടത്തില്‍ ഫലപ്രദമായ മാർഗങ്ങള്‍ ക്രോഡീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് സമിതിയുടെ ലക്ഷ്യം.

സമിതിയിലെ മറ്റ് എംപിമാര്‍:

അഗത സാംഗ്മ (എന്‍പിപി)
സുദാന്‍ഷു ത്രിവേദി (ബിജെപി)
കലാനിധി വീരസാമി (ദ്രാവിഡ മുന്നേറ്റ കഴഗം)
കാര്‍ത്തി ചിദംബരം (കോണ്‍ഗ്രസ്)
രാജീവ് ഗൗഡ (കോണ്‍ഗ്രസ്)
ലാവു കൃഷ്ണ (വൈഎസ്ആര്‍ കോണ്‍ഗ്രസ്)
സുജീത് കുമാര്‍ (ബിജു ജനതാദള്‍)

ആരോഗ്യവിദഗ്ധര്‍:

മീനാക്ഷി ദത്ത ഘോഷ്, മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി, യൂണിയന്‍ മിനിസ്റ്റര്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍
ഡോ അര്‍ണാബ് മുഖര്‍ജി, ഐഐഎം ബാംഗ്ലൂര്‍
ഡോ അമീറുള്ള ഖാന്‍, അഡൈ്വസര്‍, ഐഎസ്ബി