മലയാളി അമ്മമ്മാരുടെ ‘എംപിഎല്‍’ ക്രിക്കറ്റ് ഫൈനല്‍ നവംബര്‍ 26 ന് വെള്ളിയാഴ്ച ദുബായില്‍

JAIHIND TV DUBAI BUREAU
Wednesday, November 24, 2021

ദുബായ് : മിഡില്‍ ഈസ്റ്റിലെ മലയാളി അമ്മമ്മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ, മലയാളി മംസ് മിഡില്‍ ഈസ്റ്റ് സംഘടിപ്പിക്കുന്ന, നാലാമത് എം പി എല്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ നവംബര്‍ 26 ന് വെള്ളിയാഴ്ച നടക്കും. മംസ് പ്രീമിയര്‍ ലീഗ് എന്ന കായിക പരിപാടി, ദുബായ് ഖിസൈസ് വുഡ്‌ലം പാര്‍ക്ക് സ്‌കൂളിലാണ് നടക്കുക.

വൈകിട്ട് മൂന്ന് മുതല്‍ മത്സരവും രാത്രി ഏഴ് മുതല്‍ സമ്മാനദാനവും നടക്കും. മുന്‍ വര്‍ഷങ്ങളിലും ഏറെ ആവേശത്തോടെയാണ് മത്സരങ്ങള്‍ അരങ്ങേറിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.