കുവൈറ്റ് അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി എം.പി. ബാഹുലേയന്‍റെ വസതി സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്

Thursday, June 13, 2024

 

മലപ്പുറം: കുവൈറ്റ് അപകടത്തിൽ മരിച്ച മലപ്പുറം പുലാമന്തോൾ സ്വദേശി എം.പി. ബാഹുലേയന്‍റെ വസതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. കുവൈറ്റിൽ ഉണ്ടായ തീപ്പിടുത്തത്തിൽ പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.പി. വേലായുധന്‍റെ മകനാണ്. ഭാര്യയും അമ്മയും മാത്രം ആണ് വീട്ടിലുള്ളത്. ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.