ഇടുക്കി :തൊടുപുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് മാന്‍ പിടിയില്‍. ആര്‍.ജി.വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. ആവേശം,പൈങ്കിളി ,സൂക്ഷമദര്‍ശിനി ,രോമാഞ്ചം ,ജാനേ മാന്‍ തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാനായി ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്.45 ഗ്രാം കഞ്ചാവുമായി ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ എക്‌സൈസ് പിടിയിലായത്.
‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിക്കപ്പെട്ടത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ രാജേഷ് വി ആര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്‌വിന്‍ എന്നിവരും പങ്കെടുത്തു.