ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്

Jaihind Webdesk
Wednesday, July 10, 2024

 

കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മട്ടന്നൂർ എൻഫോഴ്സ്മെന്‍റ്  ആർടിഒ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ആകാശിന്‍റെ നിയമവിരുദ്ധ യാത്രയിൽ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വയനാട് എൻഫോഴ്സ്മെന്‍റ്  ആർടിഒയ്ക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. വയനാട് പനമരത്ത് മൊട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെ ആകാശ് തില്ലങ്കേരി ജീപ്പ് ഓടിച്ചത് വിവാദം ആയിരുന്നു. ഇതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.