കോട്ടയത്ത് അമ്മ മകളെ കൊന്ന ശേഷം കിണറ്റിൽ ചാടി

Jaihind Webdesk
Sunday, June 27, 2021

കോട്ടയം : മുണ്ടക്കയം കൂട്ടിക്കലിൽ യുവതി 12 വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ സ്വദേശി ലൈജീനയാണ് മകളെ കൊന്ന് കിണറ്റിൽ ചാടിയത്. ഇവരുടെ ഭർത്താവ് ഷമീർ വിദേശത്താണ്.

ലൈജീനയെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കിണറ്റിൽ ലൈജീനയെ കണ്ടെത്തിയത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ഇവരെ രക്ഷിക്കുകയും ചെയ്തു. മകളെ കുറിച്ച് ഇവരോട് അന്വേഷിപ്പാഴാണ് താൻ കഴുത്ത് ഞെരിച്ച് കൊന്നെന്ന വിവരം വെളിപ്പെടുത്തിയത്.