ഏവര്‍ക്കും മാതൃദിനാശംസകള്‍ നേര്‍ന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മാതൃദിനം ആശംസിച്ചത്. ഈ ലോകത്ത് ഏറ്റവും ശക്തമായ സ്നേഹത്തിന്റെ രൂപമാണ് അമ്മയെന്നും അമ്മയുടെ സ്പര്‍ശത്തില്‍ ആശ്വാസവും ആലിംഗനത്തില്‍ സുരക്ഷയും വാക്കുകളില്‍ പ്രചോദനവുമുണ്ടെന്ന് അദ്ദേഹം ഫേയ്‌സ്ബുക്ക കുറിപ്പിലൂടെ പറഞ്ഞു.
സണ്ണി ജോസഫ് എംഎല്‍എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഈ ലോകത്ത് ഏറ്റവും ശക്തമായ സ്നേഹത്തിന്റെ രൂപമാണ് അമ്മ. അമ്മയുടെ സ്പര്‍ശത്തില്‍ ആശ്വാസമുണ്ട്, ആലിംഗനത്തില്‍ സുരക്ഷയുണ്ട്, വാക്കുകളില്‍ പ്രചോദനമുണ്ട്.
ജീവിതത്തില്‍ ഓരോ വിജയം നേടുമ്പോഴും എന്റെ പിന്നില്‍ ശക്തിയായി നിന്നത് അമ്മയുടെ പ്രാര്‍ത്ഥനയും പിന്തുണയും ആണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു
മനസ്സിലെ സന്തോഷവും നൊമ്പരവും പറയാതെ തന്നെ അറിയുന്ന അമ്മക്ക് മാതൃദിനം എന്നൊരു ദിവസം കൊണ്ട് മാത്രം നന്ദി പറയാന്‍ കഴിയില്ലെന്ന് അറിയാം, സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍ നേരുന്നു…