അച്ചു ഉമ്മന്‍റെ ഭർത്താവിന്‍റെ മാതാവ് നിര്യാതയായി ; സംസ്കാരം ചൊവാഴ്ച

Jaihind News Bureau
Saturday, February 22, 2020

ദുബായ് : ദുബായിൽ ദീർഘകാലം പ്രവാസിയും, ദുബായ് റാഷിദ് ഹോസ്പിറ്റലിൽ നഴ്സുമായിരുന്ന പത്തനംതിട്ട പുല്ലാട് സ്വദേശി ഓവനലി വീട്ടിൽ ഫിലിപ്പോസിന്‍റെ ഭാര്യ ലീലാമ്മ (72) നിര്യാതയായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍റെ ഭർത്താവിന്‍റെ മാതാവാണ്.

ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സംസ്കാരം ചൊവാഴ്ച വൈകിട്ട് 4.30 ന്‌ കുമ്പനാട് മാർത്തോമ പള്ളിയിൽ നടക്കും.

ലിജോ, ലിജി എന്നിവർ മക്കളാണ്. മരുമക്കൾ : അച്ചു ഉമ്മൻ , മരിയ