മകന്‍റെ ലേഖനം ആര്‍എസ്എസ് മാസികയില്‍; എം.എം ലോറന്‍സിന്‍റെ മകള്‍ക്ക് ജോലി നഷ്ടമായി

Jaihind Webdesk
Tuesday, May 7, 2019

മകന്‍റെ ലേഖനം ആര്‍എസ്എസ് മാസികയില്‍ വന്നതിന് അമ്മയ്ക്ക് ജോലി നഷ്ടമായി. മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്‍റെ മകള്‍ ആശാ ലോറന്‍സിനാണ് മകന്‍ മിലന്‍റെ ലേഖനത്തിന്‍റെ പേരില്‍ ജോലി നഷ്ടമായത്.

മകന്‍ മിലന്‍ ആര്‍എസ്എസ് മാസികയില്‍ ലേഖനമെഴുതിയതിനെ തുടര്‍ന്നാണ് സിഡ്‌കോയിലെ ജീവനക്കാരിയായിരുന്ന ആശാ ലോറന്‍സിനെതിരെ നടപടി ഉണ്ടായത്. കഴിഞ്ഞ ആഴ്ചയാണ് മിലന്‍ ആര്‍എസ്എസ് മാസികയില്‍ ലേഖനം എഴുതിയത്. ഇതിന് പിന്നാലെയാണ് ആശയോട് ജോലിയ്ക്ക് വരേണ്ടെന്നു സിഡ്കോയും വ്യവസായമന്ത്രിയുടെ ഓഫീസും അറിയിച്ചത്.

നേരത്തെ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ മകന്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സിഡ്‌കോയിലെ താത്കാലിക ജീവനക്കാരിയായിരുന്ന ആശാ ലോറന്‍സിനെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ തീരുമാനം റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മിലന്‍റെ ലേഖനം മാസികയില്‍ വന്നതും വീണ്ടും പിരിച്ചുവിടല്‍ നടപടി ഉണ്ടായതും. വ്യവസായമന്ത്രിയെ നേരിട്ടും കണ്ടിട്ടും പിരിച്ചുവിടല്‍ പിന്‍വലിക്കാന്‍ തയാറായില്ലെന്നും എന്നാല്‍ തനിക്ക് രേഖാമൂലം കത്തു നല്‍കിയില്ലെന്നും ആശാ ലോറന്‍സ് പറഞ്ഞു.