വർക്കലയില്‍ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ കസ്റ്റഡിയിൽ

Jaihind News Bureau
Wednesday, December 30, 2020

 

തിരുവനന്തപുരം : വർക്കല ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മർദ്ദിച്ച മകൻ കസ്റ്റഡിയിൽ. ഇടവ തുഷാരമുക്കില്‍ റസാഖാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ മർദ്ദന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. മർദ്ദനം സഹോദരി ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. മദ്യത്തിനും ലഹരിക്കും അടമിയായ റസാഖ് അമ്മയെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. റസാഖിനെതിരെ മൊഴി നൽകാൻ അമ്മ തയ്യാറായിരുന്നില്ല.