മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി

Jaihind Webdesk
Thursday, March 16, 2023

ഇടുക്കി:  മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെ ഇടുക്കി പൂപ്പാറയ്ക്ക് സമീപമുള്ള ലിജിയുടെ വീട്ടിലാണ് സംഭവം.

28 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതിൽ മനംനൊന്താണ് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കിയത്.   നവജാതശിശു മരിച്ചതിൽ ലിജി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്‍റെ സംസ്കാര ചടങ്ങുകൾ.
ഇന്നു രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽനിന്നു മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജിയെയും മകനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അവശ്യ സമയത്ത് ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)