അമ്മയും കുഞ്ഞും വീട്ടുവരാന്തയിൽ കഴിഞ്ഞ കേസ് ; ഭർത്താവ് അറസ്റ്റിൽ

Sunday, August 1, 2021

പാലക്കാട് : പാലക്കാട് ധോണിയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞും യുവതിയും വീട്ടുവരാന്തയിൽ കഴിഞ്ഞ കേസിൽ ഭർത്താവ് അറസ്റ്റിൽ. ധോണി സ്വദേശി മനു ക്യഷ്ണനെയാണ് ഹേമാംബിക പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്. വീട് പൂട്ടി കുടുംബം കടന്നതിനെത്തുടർന്ന് അഞ്ച് ദിവസമാണ് യുവതിയും കുഞ്ഞും വരാന്തയിൽ കഴിഞ്ഞത്.
പിന്നാലെ ഇവരുടെ സംരക്ഷണത്തിന് കോടതി ഇടപെടുകയായിരുന്നു.