യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു ; ഗള്‍ഫില്‍ മുന്നില്‍ യുഎഇ ; രണ്ടാമത് സൗദി

Jaihind Webdesk
Tuesday, April 20, 2021

ദുബായ് : യുഎഇയില്‍ കൊവിഡ് രോഗം വന്നവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഇതില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. അതേസമയം, ആറു ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം വന്ന രാജ്യവും യുഎഇയാണ്. നാല് ലക്ഷത്തില്‍ അധികമുള്ള സൗദി അറേബ്യയാണ് രണ്ടാംസ്ഥാനത്ത്.

ഏപ്രില്‍ 20 ന് ചൊവ്വാഴ്ച 1903 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് യുഎഇയിലെ കേസുകള്‍, 5,00,860 എന്ന സംഖ്യയിലേക്ക് എത്തിയത്. ഇതോടൊപ്പം 4,83,180 പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു. യുഎഇയില്‍ ചൊവ്വാഴ്ച മൂന്നുപേര്‍ മരിച്ചതോടെ, ആകെ മരണം 1559 ആയി.