വയനാട്ടില്‍ എണ്ണായിരത്തിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളില്‍; ഇതുവരെ തുറന്നത് 82 ക്യാമ്പുകള്‍

 

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ അകപ്പെട്ട എണ്ണായിരത്തിലേറെ പേർ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ. 82 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ക്യാമ്പുകളിലേക്ക് സഹായം എത്തിച്ച് നിരവധി ആളുകൾ. മറ്റു ജില്ലകളിലെ കളക്ഷൻ പോയിന്‍റുകളിലേക്കും വയനാടിനായി സഹായപ്രവാഹം. കടുത്ത ഗതാഗതക്കുരുക്ക് സഷ്ടിക്കുമെന്നതിനാൽ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

 

Comments (0)
Add Comment