സംസ്ഥാനത്ത് 7 ലക്ഷത്തിലധികം കുട്ടികൾക്ക് പഠനസൗകര്യങ്ങളില്ല : വി.ഡി.സതീശൻ

Jaihind Webdesk
Thursday, June 3, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് 7 ലക്ഷത്തിലധികം കുട്ടികൾക്ക് പഠനസൗകര്യങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ റിപ്പോർട്ടുണ്ട് .ഓൺലൈൻ ക്ലാസുകളുടെ കുറവുകൾ വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കേണ്ടതുണ്ടെന്നും ഈ അധ്യയന വർഷത്തിന് മുൻപ് കുറവുകൾ നികത്തണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

40 ശതമാനം കുട്ടികളും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നില്ല. മറ്റ് ആവശ്യങ്ങൾക്ക് കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കുറവുകൾ മനസ്സിലാക്കിയില്ലെങ്കിൽ പഠനത്തിന്‍റെ ഗുണനിലവാരം കുറയും. ഡിജിറ്റൽ ഡിവൈഡ് പൂർണമായും ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.