മൂന്നാം ഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത് 65 ശതമാനത്തിലധികം പോളിങ്ങ്

117 ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ 65 ശതമാനത്തിലധികം പോളിങ്ങ് രേഖപ്പെടുത്തി.  13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്.ഇതോടെ 303 മണ്ഡലങ്ങളിലെ പോളിoഗ് പുർത്തിയായി വോട്ടെടുപ്പിനിടെ അക്രമത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

ത്രിപുരയിലാണ് എറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. 79.16 ശതമാനം.ബംഗാളിൽ 78.64 ശതമാനമാണ് പോളിംഗ്. ആസാം 75. ഗോവ 70.90. ഒഡിഷ 60 മഹാരാഷ്ട്ര 62 ചത്തിസ്ഗഡ് 68 കർണ്ണാടക 64 ഉത്തർപ്രദേശ് 60 ഗുജറാത്ത് 61.71 ജമ്മു കാശ്മീർ 12.8 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.

വോട്ടിംഗിനിടെ ബംഗാളില്‍ മുർഷിദാബാദിൽ ബോംബേറുണ്ടായി. തൃണു മൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. രാജ്യത്ത് പലയിടത്ത് നിന്നും ഇ.വി.എമ്മില്‍‍ ബി.ജെ.പിക്ക് മാത്രം വോട്ടുകാണിക്കുന്നതായും 350 ഇ.വി.എമ്മിൽ ക്രമക്കേട് നടന്നതായി അഖിലേഷ് യാദവ് ആരോപിച്ചു.

ഗോവയില്‍ മോക്ക് പോളിങിനിടെ പോള്‍ ചെയതതിനെക്കാള്‍ കൂടുതല്‍ വോട്ട് ബി.ജെ.പിക്ക് ലഭിച്ചതിനെ തുടര്‍ന്ന് വോട്ട് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. എസ്.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാരോപിച്ചായിരുന്നു മര്‍ദനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറിലെ റാണിപിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആസമിലെ ഡിസ്പുരിലും വോട്ട് ചെയ്തു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവും വോട്ട് ചെയ്തു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ അഹമ്മദാബാദിലും വോട്ട് രേഖപ്പെടുത്തി.

Comments (0)
Add Comment