ജമ്മു കശ്മീർ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്…

ജമ്മു കശ്മീർ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഇന്നലെ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇളവ് വരുത്തിയ നിയന്ത്രണങ്ങൾ പുനർസ്ഥാപിച്ചു. മേഖലയിലെ സ്കൂളുകൾ തുറക്കും എന്ന് പറഞ്ഞെങ്കിലും 190 വിദ്യാലങ്ങളിൽ തുറന്നത് 95 എണ്ണം മാത്രമാണ്.

ജമ്മു കശ്മീരിൽ കാര്യങ്ങൾ സങ്കീർണ്ണമാകുന്നു എന്നാണ് സൂചനകൾ. കശ്‌മീർ താഴ് വരയിലെ ഡൗണ് ടൌൺ, റെയ്നാവാരി, നൗട്ട, ഗോജൗര തുടങ്ങി 12 ഇടങ്ങളിൽ ആണ് ഇന്നലെ സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാർ സൈന്യത്തിനും പോലീസിനും നേരെ കല്ലെറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. സംഘർഷങ്ങളുടെ പശ്ചാതലത്തിൽ ഇളവ് വരുത്തിയ നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. മേഖലയിലെ സ്കൂളുകൾ ഇന്ന് തുറക്കും എന്ന് പറഞ്ഞെങ്കിലും 190 വിദ്യാലങ്ങളിൽ തുറന്നത് 95 എണ്ണം മാത്രമാണ്. തുറന്ന സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഹാജർ നില കുറവാണ് രേഖപ്പെടുത്തിയത്.

നാലു യുവാക്കളെ ആർമി ക്യാമ്പിലേക്ക് കൊണ്ടുപോയി മൈക്ക് ശരീരത്തിൽ കെട്ടിവച്ച് മർദ്ദിച്ച് ശബ്ദമുണ്ടാക്കി പ്രദേശവാസികളെ ഭയപ്പെടുത്തി എന്ന ഷെഹ്ല റാഷിദിന്‍റെ ആരോപണം തള്ളി സൈന്യം. വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവ ക്രിമിനൽ പരാതി നൽകി. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് മേഖലയിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് വീണ്ടും വിച്ഛേദിച്ചു. സർക്കാർ നൽകുന്ന വിവരം അനുസരിച്ച സംസ്ഥാനത്തിന് അകത്തും പുറത്തുമായി ചെറുതും വലുതുമായ 4000 ത്തിൽ അധികം പേർ കരുതൽ തടങ്കലിൽ ഉണ്ട്. മനുഷ്യാവകാശങ്ങൾ എല്ലാതരത്തിലും ജമ്മുകശ്മീരിൽ ലംഘിക്കപ്പെടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി രാവിലെ ട്വിറ്റ് ചെയ്തിരുന്നു.

Jammu-Kashmir
Comments (0)
Add Comment