കുതിച്ചുയർന്ന് കേസുകള്‍ ; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം ; 215 പഞ്ചായത്തുകളില്‍ ട്രിപ്പിൾ ലോക്ക്ഡൗണ്‍

തിരുവനന്തപുരം : സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം നാളെ നടക്കും. സംസ്ഥാനത്ത് രാത്രി കർഫ്യൂ ആരംഭിച്ചു. ദേശീയപാതകളിൽ ഉൾപ്പെടെ പരിശോധന കര്‍ശനമാക്കി.

രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ രാത്രി കർഫ്യൂവും ആരംഭിച്ചു. ആശുപത്രി യാത്രകൾ, അവശ്യ സർവീസുകൾ, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ദീർഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് അനുമതി. മറ്റുള്ള അത്യാവശ്യ യാത്രക്കാർ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.  കെഎസ് ആര്‍ ടിസി സര്‍വീസുകളുമുണ്ടാകില്ല.

Comments (0)
Add Comment