ലോക്ക് ഡൗണിൽ കേരളത്തിന് കൂടുതൽ ഇളവുകൾ നൽകി കേന്ദ്രം

ലോക്ക് ഡൗണിൽ കേരളത്തിന് കൂടുതൽ ഇളവുകൾ നൽകി കേന്ദ്രം. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ. നേരത്തെ കേന്ദ്ര മാർഗ നിർദ്ദേശം പ്രകാരം കാപ്പി, തേയില, റബ്ബർ തോട്ടം മേഖലയ്ക്ക് 50 തൊഴിലാളികളെ വെച്ച് പ്രവർത്തിക്കാം എന്നായിരുന്നു. കേരളത്തിന്‍റെ അവശ്യ പ്രകാരം തോട്ടം മേഖലയെ പൂർണ്ണമായും ലോക് ടൗണിൽ നിന്നും ഒഴിവാക്കി. ഏലം ഉൾപ്പെടെ എല്ല സുഗന്ധ വ്യഞ്ജന തോട്ടങ്ങളും ഇതിൽ ഉൾപ്പെടും. സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20ന് ശേഷം തുറന്ന് പ്രവർത്തിക്കാം. അതോടൊപ്പം കൊവിഡ് പ്രതിസന്ധി നേരിടാൻ 5 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും ആദായ നികുതി ഇളവുകളും കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ട്.

Comments (0)
Add Comment