കടമുറിയിലും ഡിസ്റ്റിലറി തുടങ്ങാം..?

ബ്രൂവറിയ്ക്കും ഡിസ്റ്റിലറിയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമാകുന്നതിനിടെ അടിസ്ഥാന പരിശോധനകള്‍ പോലും നടത്താതെയാണ് എക്സൈസ് വകുപ്പും സംസ്ഥാന സര്‍ക്കാരും അനുമതി നല്‍കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ദിവസവും പുറത്ത് വരുന്നത്.

തൃശൂരിലെ ശ്രീചക്ര ഡിസ്റ്റിലറിയുടെ അഡ്രസായി കാണിച്ചിരിക്കുന്നത് പെരുമ്പാവൂരിലെ ഒരു കടമുറിയാണ്.  അനുമതി ലഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ഡിസ്റ്റിലറി പ്രവര്‍ത്തിക്കാനായി എവിടെയാണ് സ്ഥലം എന്ന ചോദ്യത്തിന് മുന്നില്‍ കമ്പനി ഉടമകള്‍ മൗനം പാലിക്കുകയാണ്. പെരുമ്പാവൂര്‍ ക്ലാസിക് ടവറിന്‍റെ കടമുറിയിലാണ് ഓഫീസ് ഉള്ളതെന്ന് കാണിച്ചായിരുന്നു അപേക്ഷ നല്‍കിയത്. എന്നാല്‍ പല  ദിവസങ്ങളിലും ഈ കട തുറക്കാറില്ലെന്നാണ് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഗോവയില്‍ ഡിസ്റ്റിലറി യൂണിറ്റ് ഉണ്ടെന്ന് കാട്ടിയാണ് ശ്രീചക്ര തൃശൂര്‍ ജില്ലയില്‍ പുതിയ ഡിസ്റ്റിലറി തുടങ്ങാനായി അനുമതി തേടിയത്.

നിശ്ചിത സ്ഥലമോ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ സ്വീകരിച്ചതും ഡിസ്റ്റിലറിയ്ക്ക് അനുമതി നല്‍കിയതും. സിപിഎം സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതരുടെ ഇടപെടലാണ് ഡിസ്റ്റിലറിയ്ക്ക് അനുമതി നല്‍കാന്‍ നിര്‍ബന്ധിതമാക്കിയത്. ഇതുവഴി കോടികളാണ് ചില നേതാക്കള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നാണ് പിന്നാമ്പുറത്തെ കഥകള്‍.

TP Ramakrishnanpinarayi vijayan
Comments (0)
Add Comment