കൊവിഡ് 19 : ദുബായിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് 27-ആം ദിവസം

Jaihind News Bureau
Wednesday, April 15, 2020

കോഴിക്കോട് കൊറോണ സ്ഥിരീകരിച്ച എടച്ചേരി സ്വദേശി ദുബായിയിൽ നിന്നും നാട്ടിലെത്തിയത് മാർച്ച് 18ന്. 27 ദിവസത്തോളം നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷമാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത് . ഇയാളുടെ പിതാവിന് കൊറോണ റിപ്പോർട് ചെയ്തതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി പരിശോധന നടത്തിയത്. വീട്ടിലെ മറ്റൊരു പെൺകുട്ടിക്കും കൊറോണ സ്ഥിരീകരിച്ചു.

എടച്ചേരിയിൽ രണ്ടു ദിവസം മുൻപ് കൊറോണ സ്ഥിരീകരിച്ച 67 കാരന്‍റെ രണ്ടു മക്കളും നാട്ടിലെത്തിയത് ഇക്കഴിഞ്ഞ മാർച്ച് 18 നായിരുന്നു . ഇതിൽ ഒരാൾക്കും വീട്ടിലെ മറ്റൊരംഗമായ 19 കാരിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. 42 കാരനായ മകന്‍ യാതൊരുവിധ രോഗ ലക്ഷണവും കാണിച്ചിരുന്നില്ല. രണ്ടു തവണ നടത്തിയ പരിശോധനയ്ക്ക് ശേഷമാണു 67 കാരനായ പിതാവിൽ രോഗം കണ്ടെത്തിയത്. തുടർന്ന് വീട്ടിലുള്ളവരെയും ബന്ധുക്കളെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഇന് രണ്ടു പേരിൽ രോഗം കണ്ടെത്തിയത്.