ന്യൂഡൽഹി: ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചന്ദ്രനിൽ മറ്റു മതങ്ങൾ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുമ്പ് ഇന്ത്യ അധികാരം കാണിക്കണമെന്നും പാർലമെന്‍റ് പ്രമേയം പാസാക്കണമെന്നും ചക്രപാണി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ‘ശിവശക്തി പോയിന്‍റ്’ ചന്ദ്രന്‍റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും എക്സ് (ട്വിറ്റർ) ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയിലൂടെ ചക്രപാണി ആവശ്യപ്പെട്ടു.
‘‘ചന്ദ്രനെ ഹിന്ദു സാനാതന രാഷ്ട്രമായി പാർലമെന്‍റ് പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്‍റ് അതിന്‍റെ തലസ്ഥാനമായി പ്രഖ്യാപിക്കണം. കാരണം ജിഹാദി മനസ്ഥിതിയുള്ള ഒരു ഭീകരനും അവിടെയെത്തരുത്’’ – സ്വാമി ചക്രപാണി മഹാരാജ് തന്‍റെ വീഡിയോയില്‍ പറയുന്നു. ഒന്നുകില്‍ പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കണം അല്ലെങ്കില്‍ അവരുടെ പതാകയില്‍ നിന്ന് ചന്ദ്രനെ മാറ്റണം. ഇല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും പറയുന്നു. വിവാദ പരാമർശങ്ങള്‍ നടത്തി മുമ്പും വാർത്തകളില്‍ ഇടംപിടിച്ചയാളാണ് സ്വാമി ചക്രപാണി മഹാരാജ്.
देवी अनुसूया के पुत्र चंद्र यानी चंद्रमा पर पहला अधिकार हिंदू सनातन धर्मियों का है इसलिए चंद्रमा को हिंदू राष्ट्र घोषित हेतु एवं पाकिस्तान या तो आतंकवाद छोड़ें या तो अपने ध्वज से हमारे चंद्रमा देवता की प्रतीक को हटाए अन्यथा संयुक्त राष्ट्र संघ में करेंगे मानहानि केस… pic.twitter.com/xxSV7AcOv5
— Swami Chakrapani Maharaj (@SwamyChakrapani) August 28, 2023