ASHA WORKERS- PINARAYI VIJAYAN| മാസങ്ങളായി സമരം; ഒടുവില്‍ തുച്ഛമായ വര്‍ദ്ധനവ്; ക്ഷേമപ്രഖ്യാപനങ്ങള്‍ വിലപോകില്ലെന്ന് ആശമാര്‍

Jaihind News Bureau
Wednesday, October 29, 2025

തിരഞ്ഞെടുപ്പ് അടുത്തുവെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ണായക മന്ത്രിസഭാ യോഗത്തിനു ശേഷം വാരിക്കോരി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിക്കുകയാണ് മുഖ്യമന്ത്രി. അതില്‍ പ്രധാനമായി എടുത്തുപറയുന്നത് ആശമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചുവെന്നാണ്. 1000 രൂപ വര്‍ദ്ധനവാണ് വലിയ പ്രഖ്യാപനമായി സര്‍ക്കാര്‍ കരുതുന്നത്. കഴിഞ്ഞ 9 മാസക്കാലമായി ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ സമരം ചെയ്യുന്ന ആശമാരോടുളള അവഗണന തന്നെയാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. സമരം തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു ശേഷം എസ് മിനി മാധ്യമങ്ങളോട് പ്രതികരിച്ചു.

തുച്ഛമായ വര്‍ദ്ധനവ് നല്‍കിയാണ് ആശമാരുടെ വായടപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ അത് വിലപോകില്ലെന്നാണ് ആശമാരും കേരള സമൂഹവും പറയുന്നത്. എപ്പോഴും ഏകാധിപതിയെപ്പോലെ നിലപാടെടുക്കുന്ന മുഖ്യമന്ത്രി ഇന്ന് രണ്ട് പ്രധാന വിഷയങ്ങളിലാണ് മുട്ടുമടക്കിയത്. സാധാരണയായി മുഖ്യമന്ത്രിയുടെ നിഘണ്ടുവില്‍ പോലുമില്ലാത്ത കാര്യങ്ങളാണ് ഇത്തരം നിലപാടുകള്‍. എന്തായാലും പിണറായിയുടെ ഇത്തരം അടവുനയങ്ങളില്‍ വീഴില്ല എന്നാണ് ആശമാര്‍ സമരം തുടരുമെന്ന് അറിയിച്ചതിലൂടെ വ്യക്തമാകുന്നത്.