മങ്കിപോക്സ് ആഗോള പകർച്ച വ്യാധി; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Jaihind Webdesk
Saturday, July 23, 2022

മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൂടുതൽ രാജ്യങ്ങളിലേക്ക് രോഗം ബാധിച്ച സാഹചര്യത്തിലാണ് നടപടി. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അടിയന്തരയോഗം ചേർന്നാണ് ലോകാരോഗ്യ സംഘടന തീരുമാനമെടുത്തത്.

72 രാജ്യങ്ങളിലാണ് ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. അതിൽ 70 ശതമാനത്തോളം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ്. അസാധാരണമായ നിലയിൽ രോഗവ്യാപനം, രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത, രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായശ്രമം അത്യാവശ്യമാകുന്ന ഘട്ടം എന്നിങ്ങനെ മൂന്ന് കാരണങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരു രോഗത്തെ ആഗോള പകർച്ചവ്യാധി ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്.  കൊവിഡും ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു.