തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇനിയും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം പാളയം പബ്ലിക് ലൈബ്രറി വളപ്പിലെ മരത്തിലിരുന്ന ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയെങ്കിലും ഇപ്പോൾ നാലു ദിവസമായി ഹനുമാൻ കുരങ്ങ് അപ്രത്യക്ഷനാണ്.
ഈ മാസം പന്ത്രണ്ടാം തീയതിയാണ് ഹനുമാൻ കുരങ്ങ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കൂട്ടിലേക്ക് മാറ്റുന്നതിനിടെ ചാടിപ്പോയത്. നന്ദൻകോട് ഭാഗത്ത് ഒരു ദിവസം കഴിഞ്ഞതിനു ശേഷം തിരികെ എത്തി. ഇണയെ കാട്ടി ആകർഷിക്കാൻ നോക്കിയെങ്കിലും വലയിൽ വീണില്ല. പിന്നീട് വീണ്ടും അവിടെ നിന്ന് അപ്രദക്ഷ്യനായി. കുരങ്ങ് മൃഗശാലയിൽ നിന്നും ചാടി രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെയും മൃഗശാല അധികൃതർക്ക് പിടികൂടാനായിട്ടില്ല.
കഴിഞ്ഞദിവസം പാളയം പബ്ലിക് ലൈബ്രറി വളപ്പിലെ ഒരു മരത്തിൽ കണ്ടെത്തി. എന്നാൽ ഇപ്പോൾ നാല് ദിവസമായി ഹനുമാൻ കുരങ്ങിനെ കാണാതായിട്ട്. എങ്ങോട്ട് പോയി എന്ന് ഒരറിവും ഇല്ല എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. അതേസമയം വഴുതക്കാട് താജ് വിവാന്ത വളപ്പിൽ കണ്ടുവെന്ന വിവരം കിട്ടിയെന്ന് മൃഗശാല ഡോക്ടർ പറയുന്നു. എന്നാൽ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇനിയും കണ്ടെത്താനായില്ലെങ്കിൽ ഹനുമാന്‍ കുരങ്ങിനെ അതിന്‍റെ വഴിക്ക് വിടാനാണ് തീരുമാനം.