ഡല്‍ഹിയിലും മങ്കി പോക്സ്; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി

Jaihind Webdesk
Sunday, July 24, 2022

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. വിദേശയാത്രയൊന്നും ചെയ്യാത്ത 31 കാരനാണ്  രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. കേരളത്തിൽ മൂന്ന് പേർക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.