പണമിടപാട് തർക്കം: കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

Jaihind Webdesk
Saturday, September 10, 2022

 

കൊച്ചി: എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുന്‍ ആണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സജുനെ കൊലപ്പെടുത്തിയ പ്രതി കിരണ്‍ ആന്‍റണിയെ പോലീസ് പിടികൂടി. അടിപിടിയില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.