ആര്‍ട്ട് യുഎഇ സ്ഥാപകന്‍ സത്താര്‍ അല്‍ കരന്‍റെ പിതാവ് മൊയ്തുണ്ണി കുഞ്ഞുമുഹമ്മദ് നിര്യാതനായി; കബറടക്കം തിങ്കളാഴ്ച

Jaihind Webdesk
Sunday, February 26, 2023

ദുബായിലെ ആര്‍ട്ട് യുഎഇ സ്ഥാപകന്‍ സത്താര്‍ അല്‍ കരന്‍റെ പിതാവ് തൃശൂര്‍ കോണത്തുകുന്ന് സ്വദേശി ആലുവക്കാരന്‍ മൊയ്തുണ്ണി കുഞ്ഞുമുഹമ്മദ് നിര്യാതനായി. 85 വയസായിരുന്നു. കബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെള്ളാങ്ങല്ലൂര്‍ മഹല്ല് ജുമാ അത്ത് കബര്‍സ്ഥാനില്‍ നടക്കും.

കേരള വാട്ടര്‍ അതോറിറ്റിയില്‍ നേരത്തെ എന്‍ജിനീയറായിരുന്നു. വാട്ടര്‍ അതോറിറ്റി പീച്ചി, ഇരിങ്ങാലക്കുട , ചാലക്കുടി, പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കോണത്തുകുന്ന് മഹല്ല് കമ്മറ്റി ഭാരവാഹി, കേരള എന്‍ജിനീയേഴ്സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

പുളിക്കല്‍ സോംഹൂന്‍ മകള്‍ ജമീലയാണ് ഭാര്യ. മക്കള്‍ സാജിദ അഷ്റഫ് (ദുബായ്), എ.കെ. സാദിഖ് (സ്ഥാപകന്‍, ഡച്ച് ആന്‍ഡ് ഹാബ്രോ, ഗുഡ്‌ബൈ റോച്ചസ്) സത്താര്‍ അല്‍ കരന്‍ (സ്ഥാപകന്‍-ആര്‍ട്ട് യുഎഇ , 1971, ഡയറക്ടര്‍ സത്യം ഓണ്‍ലൈന്‍), എ.കെ സമീര്‍ (മോഡേണ്‍ സ്റ്റുഡിയോ കളര്‍ ലാബ്). മരുമക്കള്‍ അഷ്റഫ് കണ്ണംകുളത്ത് (മദീന സ്റ്റുഡിയോസ് ദുബായ്), ഷാനി സാദിഖ്, സഫിയ സത്താര്‍, റഫ സമീര്‍. നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു.