മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തഭൂമിയില്‍; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിച്ചു

Saturday, August 3, 2024

 

വയനാട്: ലഫ്റ്റനന്‍റ്  കേണൽ മോഹൻലാൽ ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ചു. ഇന്ന് പുലർച്ചെ വയനാട്ടിലെത്തിയ മോഹൻലാൽ മേപ്പാടി മൗണ്ട് ടാബോർ സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലെത്തി. സൈനിക വേഷത്തിലാണ് അദ്ദേഹം ക്യാമ്പിലെത്തിയത്. മേജർ രവിയും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. ക്യാമ്പ് സന്ദർശിച്ച അദ്ദേഹം തുടർന്ന് ചൂരൽമലയിലേക്ക് പോയി. അതേസമയം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍  25 ലക്ഷം രൂപ നല്‍കി.