ദുബായില്‍ 472 തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരി

Jaihind News Bureau
Thursday, November 26, 2020

ദുബായ് : യുഎഇയുടെ 49-ാം ദേശീയദിനം പ്രമാണിച്ച് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 472 തടവുകാര്‍ക്ക് മോചനം നല്‍കി. ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം.

കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 628 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ദേശീയദിനം പ്രമാണിച്ച് ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ ഭരണാധികാരികളും തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു.