കരിപ്പൂർ സ്വർണ്ണക്കടത്ത് : കസ്റ്റംസ് ചോദ്യം ചെയ്യലിന് മുഹമ്മദ് ഷാഫി ഹാജരായില്ല

Jaihind Webdesk
Wednesday, July 7, 2021

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് മുഹമ്മദ് ഷാഫി ഹാജരായില്ല. ഷാഫിയുടെ അഭിഭാഷകൻ ആണ് ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചത്. ടി.പി  വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയോട് ഇന്ന് രാവിലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

അതേസമയം ഷാഫി നാളെ ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. അര്‍ജുന്‍ ആയങ്കിയുടെ മൊഴി പ്രകാരമാണ് മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൊടിസുനിക്കും മുഹമ്മദ് ഷാഫിക്കും നിര്‍ണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ടി.പി കേസില്‍ ജയിലിലായ ഷാഫി ഇപ്പോള്‍ പരോളിലാണ്.