മൊഫിയയുടെ ആത്മഹത്യ ദാരുണം; വീട് സന്ദര്‍ശിച്ച് ഗവര്‍ണർ; പൊലീസ് നടപടിക്ക് വിമർശനം

കൊച്ചി : ആലുവയിൽ ആത്മഹത്യ ചെയ്ത എല്‍എല്‍ബി വിദ്യാര്‍ത്ഥി മൊഫിയയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദർശിച്ചു. മൊഫിയയുടെ ആത്മഹത്യ ദാരുണ സംഭവമെന്ന് ഗവർണർ പറഞ്ഞു. മൊഫിയയുടെ വീട്ടില്‍ എത്തിയ ഗവര്‍ണര്‍ ആലുവ പൊലീസിന്‍റെ നടപടിയെയും വിമര്‍ശിച്ചു. വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ കോണ്‍ഗ്രസിന് ഗവർണർ അഭിനന്ദനം അറിയിച്ചു.

രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളില്‍ ആലുവയില്‍ സംഭവിച്ചത് പോലുള്ളത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്‍റെ പേരിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Comments (0)
Add Comment