നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ് ; ഇന്ത്യാ ടുഡേ സർവേ

Jaihind Webdesk
Wednesday, August 18, 2021

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ 42 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ’ സർവേ. 2020 ഓഗസ്റ്റിൽ 66 ശതമാനം പേരും 2021 ജനുവരിയിൽ 38 ശതമാനം പേരും മോദിയെ പിന്‍തുണച്ചപ്പോള്‍ ഈവർഷം ഓഗസ്റ്റിൽ ഇത് 24 ശതമാനമായി കുറഞ്ഞു.

അതതു സംസ്ഥാനങ്ങളിൽ ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് (42 ശതമാനം). ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് രണ്ടാം സ്ഥാനത്തും (38 ശതമാനം) കേരള മുഖ്യമന്ത്രി പിണറായി വിജയൻ (35 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്.