ഇന്ത്യന്‍ പ്രധാനന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള സൗഹൃദം അങ്ങാടി പാട്ടാണ്. എന്നാല്‍, സൗഹൃദത്തിന്റെ ഗുണമൊന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഏറ്റവുമൊടുവില്‍, ഇന്ത്യയെ 25% ഇറക്കുമതി തീരുവ ചുമത്തി നോവിച്ചിരിക്കുകയാണ് ട്രംപ്. ഇന്ത്യ ലോകത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമാണെന്നും ഇന്ത്യയുമായി യുഎസിനുള്ളത് വന്‍ വ്യാപാരക്കമ്മിയാണെന്നും പറഞ്ഞു കൊണ്ടാണ് കനത്ത ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ട്രംപ് നേരത്തെ ഇന്ത്യയെ ‘നികുതി രാജാവ്’ എന്ന് വിളിച്ചിട്ടുണ്ടായിരുന്നു.
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് പിഴയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചെങ്കിലും അതെന്തായിരിക്കുമെന്ന് ഇതചുവരെ വ്യക്തമാക്കിയിട്ടില്ല. യുക്രെയ്‌നില്‍ ഒട്ടേറെപ്പേരെ കൊലപ്പെടുത്തുന്ന റഷ്യയെ എണ്ണ വന്‍തോതില്‍ വാങ്ങി ഇന്ത്യ സാമ്പത്തികമായി സഹായിക്കുകയാണെന്ന് ആരോപിച്ചാണ് ട്രംപ് പിഴ ചുമത്തിയത്്. റഷ്യയില്‍ നിന്ന് ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നതും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ 25% തീരുവ പ്രാബല്യത്തിലാകുമൊണ് ട്രംപ് പറഞ്ഞത്