‘പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് മോദിയുടെ വ്യാമോഹം, ജയിലുകള്‍ തികയാതെ വരും; ജനാധിപത്യ പ്രക്ഷോഭം കാണാനിരിക്കുന്നതേയുള്ളൂ’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Tuesday, July 26, 2022

ന്യൂഡല്‍ഹി: എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല് എംപി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിക്കും വിലക്കയറ്റത്തിനുമെതിരെ പ്രതിഷേധിച്ചതിന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധങ്ങളെ കാക്കി കൊണ്ടും ജയിലറ കാട്ടിയും അടിച്ചർത്താമെന്നത് നരേന്ദ്ര മോദിയുടെ വ്യാമോഹം മാത്രമാണെന്ന് കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. മോദിയുടെ കാട്ടാള ഭരണത്തിനെതിരേ ജനാധിപത്യ പ്രക്ഷോഭം രാജ്യം കാണാൻ ഇരിക്കുന്നതേ ഉള്ളൂ. ചോദ്യങ്ങൾക്കുള്ള ഉത്തരം ജയിലുകൾ ആണെങ്കിൽ രാജ്യത്തെ ജയിലുകൾ പോരാതെ വരുമെന്ന് പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തുന്നതായും കെ.സി വേണുഗോപാല്‍ എംപി ഫേസ്ബുക്കില്‍ പറഞ്ഞു.

കെ.സി വേണുഗോപാല്‍ എംപി ഫേസ്ബുക്ക് പോസ്റ്റ്:

സത്യം പറയാൻ പാടില്ല,
ശബ്ദം ഉയരാൻ പാടില്ല
ചോദ്യങ്ങൾ പാടില്ല,
പ്രതിഷേധങ്ങൾ പാടില്ല
പ്ലക്കാർഡുകൾ പാടില്ല,
ബാനറുകൾ പാടില്ല.
ജനങ്ങളെ കൊള്ളയടിക്കുന്ന വിലക്കയറ്റത്തിനും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതികാര രാഷ്ട്രീയത്തിനുമെതിരേ പ്രതിഷേധിച്ചതിന് രാഹുൽ ഗാന്ധി അറസ്റ്റിൽ. ഞങ്ങൾ എംപിമാരും മുതിർന്ന നേതാക്കളുമടക്കം പോലീസ് അതിക്രമത്തിനിരയായി കസ്റ്റഡിയിലാണ്. പ്രതിഷേധങ്ങളെ കാക്കി കൊണ്ടും ജയിലറ കാട്ടിയും അടിച്ചർത്താമെന്നത് നരേന്ദ്രമോദിയുടെ വ്യാമോഹം മാത്രമാണ്.
മോദിയുടെ കാട്ടാള ഭരണത്തിനെതിരേ ജനാധിപത്യ പ്രക്ഷോഭം രാജ്യം കാണാൻ ഇരിക്കുന്നതേ ഉള്ളൂ.
ചോദ്യങ്ങൾക്കുള്ള ഉത്തരം ജയിലുകൾ ആണെങ്കിൽ രാജ്യത്തെ ജയിലുകൾ പോരാതെ വരുമെന്ന് പ്രധാനമന്ത്രിയെ അറിയിക്കട്ടെ .