ഇന്ദിരാ സ്മാരകത്തെ ഇല്ലായ്മ ചെയ്ത് മോദിയുടെ രക്ഷാതുരങ്കം

Jaihind News Bureau
Tuesday, February 18, 2020

ന്യൂ​ഡ​ൽ​ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാന്‍ തുരങ്കപാത ഒരുക്കുന്നതിന്‍റെ മറവില്‍ പടിയിറക്കപ്പെടുന്നത് ഇന്ദിരാഗാന്ധി സ്മാരകം. പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​വും മോദിക്ക് സഞ്ചരിക്കാനുള്ള സുരക്ഷാ തുരങ്കവും ഉള്‍പ്പെടെയുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ദിരാഗാന്ധി സ്മാരകം വിസ്മൃതിയിലാകുമെന്ന് വിലയിരുത്തപ്പെടുന്നു. 20,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന സെ​ൻ​ട്ര​ൽ വി​സ്റ്റ പദ്ധതിയിലാണ് പുതിയ നിർമാണ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇതിനായി ബജറ്റില്‍ തുകയൊന്നും വകയിരുത്തിയിട്ടില്ല. സ​പ്ലി​മെ​ന്‍റ​റി ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നീക്കം.

സി.ഇ.പി.റ്റി യൂണിവേഴ്‌സിറ്റിയില്‍വെച്ചു നടന്ന സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിന്‍റെ അവതരണത്തിലാണ് ഈ ആശയത്തെക്കുറിച്ച് പദ്ധതി തലവന്‍ വിവരിച്ചത്. ഗു​ജ​റാ​ത്തു​കാ​ര​നാ​യ ആ​ർ​ക്കി​ടെ​ക്ട് ബി​മ​ൽ പ​ട്ടേ​ലി​ന്‍റെ എ​ച്ച്.സി​.എ​ൽ ഡി​സൈ​ൻ​സ് എ​ന്ന ക​മ്പ​നി​ക്കാ​ണ് നി​ർ​മാ​ണ​ ക​രാ​ർ. റെ​യ്സീ​ന കു​ന്നി​ലെ രാ​ഷ്‌​ട്ര​പ​തി ഭ​വ​ൻ മു​ത​ൽ ഇ​ന്ത്യാ ഗേ​റ്റ് വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​റി​നു​ള്ളി​ലാ​ണ് പു​തി​യ ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും വ​സ​തി​യും അ​ട​ക്കം പ​വ​ർ കോ​റി​ഡോ​ർ നി​ർ​മി​ക്കു​ക. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ പു​തി​യ ഔ​ദ്യോ​ഗി​ക വ​സ​തി​യും ഇ​തോ​ടൊ​പ്പം പ​ണി​യും.

കൃ​ഷി, വ്യ​വ​സാ​യം, വാ​ണി​ജ്യം, നി​യ​മം, ആ​രോ​ഗ്യം അ​ട​ക്കം നി​ര​വ​ധി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന ശാ​സ്ത്രി ഭ​വ​ൻ, കൃ​ഷി ഭ​വ​ൻ, നി​ർ​മാ​ണ്‍ ഭ​വ​ൻ, ഉ​ദ്യോ​ഗ് ഭ​വ​ൻ, വാ​യു ഭ​വ​ൻ എ​ന്നി​വ ഇ​ടി​ച്ചു​നി​ര​ത്തി​യാ​കും പു​തി​യ സ​മു​ച്ചയം സൃ​ഷ്ടി​ക്കു​ക. ഈ ​കെ​ട്ടി​ട​ങ്ങ​ളി​ലു​ള്ള ഓ​ഫീ​സു​ക​ളെ​ല്ലാം മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ സ്മ​ര​ണ​യ്ക്കാ​യു​ള്ള ഇ​ന്ദി​രാഗാ​ന്ധി നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ദ ​ആ​ർ​ട്സ് (ഐ​.ജി​.എ​ൻ​.സി​.എ) മ​ന്ദി​ര​ത്തി​ലേ​ക്കാ​ണ് മാ​റ്റു​ക. ക​ഴി​ഞ്ഞ വ​ർ​ഷം അ​ട​ച്ചു​പൂ​ട്ടി​യ സ​ർ​ക്കാ​രി​ന്‍റെ ജ​ൻ​പ​ഥ് ഹോ​ട്ട​ലി​ലേ​ക്കാ​ണ് ഐ.​ജി.​എൻ.​സി.​എ തു​ട​ക്ക​ത്തി​ൽ പ​റി​ച്ചു​ന​ടു​ക. പിന്നീട് ഇ​ന്ത്യാ ഗേ​റ്റി​ന​ടു​ത്തു​ള്ള ജാം​ന​ഗ​ർ ഹൗ​സ് ന​വീ​ക​രി​ച്ച് ഐ.​ജി​.എ​ൻ.​സി.​എ മാറ്റും.

2024ൽ ​പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സെ​ൻ​ട്ര​ൽ വി​സ്റ്റ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നോ​ർ​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സും ലോ​ക് ക​ല്യാ​ണ്‍ മാ​ർ​ഗി​ലെ (പ​ഴ​യ റേ​സ് കോ​ഴ്സ് റോ​ഡ്) ഏ​ഴാം നമ്പ​ർ ഔ​ദ്യോ​ഗി​ക വ​സ​തി​യും പു​തി​യ സ​മു​ച്ചയ​ത്തി​ലേ​ക്ക് മാ​റും. ഓ​ഫീ​സി​നെ​യും വീ​ടി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചുകൊണ്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്വ​ന്ത​മാ​യി ഒ​രു തു​ര​ങ്ക​വും ഉ​ണ്ടാ​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഈ ​ട​ണ​ലി​ലൂ​ടെ പു​റം​ലോ​കം അ​റി​യാ​തെ​യാ​കും സ​ഞ്ച​രി​ക്കു​ക. 1931 ൽ ​ബ്രി​ട്ടീ​ഷ് ആ​ർ​ക്കി​ടെ​ക്ട് ഹെ​ർ​ബ​ർ​ട്ട് ബേ​ക്ക​ർ ഡി​സൈ​ൻ ചെ​യ്ത ച​രി​ത്രം ഉ​റ​ങ്ങു​ന്ന നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​വും പ്ര​ധാ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യം, പ്ര​തി​രോ​ധം, ആ​ഭ്യ​ന്ത​രം, ധ​നം മ​ന്ത്രാ​ല​യ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ത്ത്, നോ​ർ​ത്ത് ബ്ലോ​ക്കു​ക​ളും പൈ​തൃ​ക മ​ന്ദി​ര​ങ്ങ​ളാ​യി സം​ര​ക്ഷി​ക്കും. ഇ​വ പി​ന്നീ​ട് ച​രി​ത്ര മ്യൂ​സി​യ​ങ്ങ​ളാ​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​പ്പോ​ൾ സ്ഥി​തി ചെ​യ്യു​ന്ന സൗ​ത്ത് ബ്ലോ​ക്കി​നെ ‘1857 വ​രെ​യു​ള്ള ഇ​ന്ത്യ’ മ്യൂ​സി​യം ആ​യും നോ​ർ​ത്ത് ബ്ലോ​ക്കി​നെ ‘1857ന് ​ശേ​ഷ​മു​ള്ള ഇ​ന്ത്യ’ മ്യൂ​സി​യം ആയും മാ​റ്റും. രാ​ഷ്‌​ട്ര​പ​തി ഭ​വ​ൻ ഇ​പ്പോ​ഴ​ത്തേ​തുപോ​ലെ മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

ത്രി​കോ​ണാകൃ​തി​യി​ലു​ള്ള പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം 1947ൽ ​നി​ർ​മി​ച്ച വൃ​ത്താ​കൃ​തി​യി​ലു​ള്ള ഇ​പ്പോ​ഴ​ത്തെ മ​ന്ദി​ര​ത്തി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലാ​കും പ​ണി​യു​ക. രാ​ജ്യ​സ​ഭാ ഹാ​ളും എം​.പി​മാ​രു​ടെ പൊ​തു​വാ​യ ലോഞ്ചും സെ​ൻ​ട്ര​ൽ ഹാ​ളി​ന് പ​ക​രം 1,350 പേ​രെ ഉ​ൾ​ക്കൊ​ള്ളുന്ന ലോ​ക്സ​ഭാ ഹാ​ളി​ലാ​കും ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും സം​യു​ക്ത സ​മ്മേ​ള​നം ന​ട​ക്കു​ക. നി​ല​വി​ലെ ലോ​ക്സ​ഭാഹാളിനേക്കാൾ മൂ​ന്നി​ര​ട്ടി വ​ലി​പ്പ​മു​ള്ള പു​തി​യ ഹാ​ളി​ൽ ഓ​രോ എം​.പി​ക്കും ഇ​പ്പോ​ഴു​ള്ള​തി​ന്‍റെ ഇ​ര​ട്ടി സ്ഥ​ലം ല​ഭി​ക്കും.