65 വയസിന് മുകളിലുള്ളവർ പുറത്തിറങ്ങരുതെന്ന് പറയുന്ന മോദി തന്നെ പാർലമെന്‍റ് നടപടികളിൽ പങ്കെടുക്കുന്നു; വിമർശിച്ച് കോൺഗ്രസ്‌

Jaihind News Bureau
Friday, March 20, 2020

ന്യൂഡൽഹി: പ്രധാനമന്ത്രി വസ്തുതകളാണ് സംസാരിക്കേണ്ടതെന്ന് കോൺഗ്രസ്. 65 വയസിന് മുകളിലുള്ള പൗരന്മാർ പുറത്തിറങ്ങരുതെന്ന് പറയുന്ന പ്രധാനമന്ത്രി തന്നെ പാർലമെന്‍റ് നടപടികളിൽ പങ്കെടുക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു.  65 വയസിന് മുകളിൽ പ്രായമുള്ള പ്രധാനമന്ത്രിയും മന്ത്രിമാരും നിയമലംഘനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് സമ്മേളനം നടത്തി എംപിമാർക്കും ആയിരക്കണക്കിന് മനുഷ്യർക്കും കൊവിഡ് പടർത്താനുള്ള അവസരമാണ് പ്രധാനമന്ത്രി ഉണ്ടാക്കികൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.