‘മോദി കേള്‍ക്കുന്നത് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെ മാത്രം, യുവാക്കളുടെ പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നു’ : രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, September 10, 2020

ന്യൂഡല്‍ഹി : കോർപറേറ്റ് സുഹൃത്തുക്കളെ മാത്രം സഹായിക്കുകയും അവരുടെ വികസനത്തിന് മാത്രം പ്രാധാന്യം നല്‍കുകയും  ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി തന്‍റെ ചില സുഹൃത്തുക്കളുടെ വാക്ക് മാത്രമാണ്  കേൾക്കാൻ തയാറാകുന്നത്. ഇത്തരക്കാരുടെ ഉന്നമനത്തിനും വികസനത്തിനും മാത്രമാണ് മോദി പ്രാധാന്യം നൽകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലിന് വേണ്ടിയുള്ള യുവാക്കളുടെ ആവശ്യത്തിന് മുന്നിൽ പ്രധാനമന്ത്രി നിശബ്ദനാണ്. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.