‘മോദി അഴിമതിയുടെ ചാമ്പ്യന്‍; എത്ര വെള്ള പൂശിയാലും അഴിമതിക്കറ മായ്ക്കാനാവില്ല’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, April 17, 2024

 

ഘാസിയാബാദ്/ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ചാമ്പ്യനെന്ന് രാഹുല്‍ ഗാന്ധി. എത്ര വെള്ളപൂശിയാലും മോദിയുടെ അഴിമതിക്കറകള്‍ മായ്ക്കാനാവില്ല. ഇലക്ടറല്‍ ബോണ്ട് ബിജെപിയുടെ കൊള്ളയടിയാണ്. ഭരണഘടനയെ തകർക്കുന്ന ശക്തികളെ പ്രതിരോധിക്കണം. മോദിയുടെ അഭിമുഖങ്ങള്‍ പരാജയപ്പെട്ട ഷോയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമേഠിയില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പ് സമിതിയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജ്യത്ത് മാറ്റത്തിന്‍റെ കാറ്റ് വീശുമെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. അഴിമതിക്കാരുടെ കേന്ദ്രമായി ബിജെപി മാറി. ഡബിള്‍ എന്‍ജിന്‍ സർക്കാർ എന്നത് പരസ്യവാചകം മാത്രമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഘാസിയാബാദില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.