‘മോദിയെ ഗോഡ്‌സെയുടെ പ്രേതം പിടികൂടിയിരിക്കുന്നു; ഗാന്ധി നിന്ദയില്‍ മാപ്പ് പറയണം’: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 1, 2024

 

തിരുവനന്തപുരം: രാജ്യത്ത് നടക്കുന്നത് ഗാന്ധി നിന്ദയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഗോഡ്സെയുടെ പ്രേതം മോദിയെ ഇപ്പോഴും പിടികൂടിയിരിക്കുകയാണ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞ കാര്യം സർക്കാർ അന്വേഷിക്കണം. സിപിഎം-ബിജെപി ബാന്ധവം ഉണ്ടായെങ്കിലും യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഗോഡ്‌സെയുടെ പ്രേതം മോദിയെ ഇപ്പോഴും പിടികൂടിയിരിക്കുന്നു. ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മോദി മാപ്പ് പറയണം.” –  രമേശ് ചെന്നിത്തല പറഞ്ഞു.

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞ കാര്യം സർക്കാർ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജരാജേശ്വരി ക്ഷേത്രത്തില്‍ അത്തരം പൂജകള്‍ നടക്കുന്നില്ല. അതിന് സമീപ പ്രദേശങ്ങളില്‍ ഇത്തരമൊരു സംഭവം ഉണ്ടായോ എന്നത് സർക്കാർ അന്വേഷിക്കണം. സിപിഎം-ബിജെപി ബാന്ധവം ഉണ്ടായെങ്കിലും കേരളത്തില്‍ യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എക്സാലോജിക്കുമായി ബന്ധപ്പെട്ട പുതിയ ആരോപണം പരിശോധിക്കപ്പെടേണ്ടത് തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.