മോദിക്ക് ‘ഇന്ത്യ’യെ പേടി, കസേര നഷ്ടമാകുമെന്ന അങ്കലാപ്പ്: കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, September 9, 2023

 

കാസർഗോഡ്: ഇന്ത്യാ സഖ്യം രൂപീകരിച്ചതോടുകൂടി തന്‍റെ കസേര നഷ്ടമാകുമെന്ന അങ്കലാപ്പാണ് നരേന്ദ്ര മോദിക്കെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മണിപ്പൂരിൽ നിന്ന് കേന്ദ്ര സർക്കാർ പാഠം പഠിച്ചില്ല. ഏകീകൃത വ്യക്തിനിയമത്തിന്‍റെ മറവിൽ ഹിന്ദു വികാരം ആളിക്കത്തിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നും കെ.സി. വേണുഗോപാൽ വിമർശിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും. കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടി ഇതിന് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡിനും മണിപ്പൂർ വംശഹത്യക്കുമെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നടത്തുന്ന 24 മണിക്കൂർ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.