ന്യൂഡല്‍ഹി: സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചതിന് എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ മോദി സര്‍ക്കാരിന് രൂക്ഷ വിമർശനവുമായി സോണിയാ ഗാന്ധി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വിവരിക്കാന്‍ വാക്കുകളില്ലെന്നും മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ചിരിക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നടപടികളില്‍ ഭയപ്പെടില്ല, ഇനിയും സത്യം പറയും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു സോണിയാ ഗാന്ധി മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാനും വെല്ലുവിളികളെ കരുത്താക്കാനും സോണിയാ ഗാന്ധി ആഹ്വാനം ചെയ്തു.