RAHUL GANDHI| ‘മോദി സര്‍ക്കാര്‍ എല്ലാം തട്ടിയെടുത്തു; ഒടുവില്‍ വോട്ടും; ഇനി അനുവദിക്കില്ല’; രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, August 28, 2025

മോദി സര്‍ക്കാര്‍ എല്ലാം തട്ടിയെടുക്കുകയാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആദ്യം റേഷന്‍ കാര്‍ഡ്, പിന്നീട് ഭൂമി, ഇപ്പോള്‍ വോട്ടും തട്ടിയെടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറില്‍ വോട്ട് മോഷ്ടിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇനി അതിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ അധികാര്‍ യാത്രയുടെ പന്ത്രണ്ടാം ദിനത്തില്‍ ബിഹാറില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

വോട്ട് കൊള്ളക്കെതിരെയും ഭരണഘടന സംരക്ഷണത്തിനായും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് പന്ത്രണ്ടാം ദിനം. ബിഹാറിലെ സീതാമര്‍ഹിയിലാണ് ഇന്ന് യാത്ര നടത്തുക. യാത്രയ്ക്ക് വന്‍ ജന സ്വീകാര്യതയാണ് ബിഹാറില്‍ ലഭിക്കുന്നത്. സെപ്തംബര്‍ ഒന്നിന് പട്‌നയില്‍ യാത്ര സമാപിക്കും.