അത് അങ്ങനൊരു നാടകം!!! മോദി ‘വൃത്തിയാക്കിയത്’ ഷൂട്ടിങിനുവേണ്ടി മാത്രം; സ്വകാര്യ ഹോട്ടല്‍ സംരക്ഷിക്കുന്ന തീരത്ത് പ്ലാസ്റ്റിക് നിക്ഷേപിച്ചത് മോദിക്കുവേണ്ടി

Jaihind News Bureau
Saturday, October 12, 2019

ചെന്നൈ: ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുത്തുമാറ്റി വൃത്തിയാക്കുന്ന മോദിയെന്ന തരത്തില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. നക്ഷത്രഹോട്ടലായ താജിനോട് ചേര്‍ന്നുള്ള തീരം വര്‍ഷങ്ങളായി സംരക്ഷിച്ചുവരുന്നത് ഹോട്ടല്‍ അധികൃതരാണെന്നും ഇതിനായി നാട്ടുകാരുടെ സഹായം തേടാറുമുണ്ടെന്ന് പ്രദേശ വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുവെ മനോഹരവും വൃത്തിയുള്ളതുമായ ഈ കടല്‍ത്തീരത്തെ മോദിയുടെ ‘സിനിമ’ ഷൂട്ടിങിനുവേണ്ടി വൃത്തിഹീനമാക്കി സെറ്റിട്ടതാണെന്ന് വ്യക്തമായിരിക്കുകയാണ്. മോദിയുടെ വിഡിയോ ചര്‍ച്ചയാകുകയാണ് നവമാധ്യമങ്ങളില്‍. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മാമല്ലപുരത്തെ ബീച്ച് വൃത്തിയാക്കുന്നുവെന്ന തരത്തിലെ വിഡിയോയാണ് മോദി ട്വിറ്ററില്‍ പങ്കുവെച്ചത്.
എന്നാല്‍ മോദിയുടെ ശുചീകരണ യജ്ഞത്തിന് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നെറ്റിസണ്‍സണ്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മോദി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ആണെന്നത് മറ്റൊരു വിരോധാഭാസം. ഇതിലൂടെ പ്രധാനമന്ത്രി എന്തു സന്ദേശമാണ് നല്‍കുന്നതെന്നും വാര്‍ത്താതലക്കെട്ടുകളില്‍ ഇടം പിടിക്കാനുള്ള ശ്രമങ്ങളാണിതെന്നും ജനങ്ങള്‍ വിമര്‍ശിക്കുന്നു.