‘അഴിമതിയുടെ കാര്യത്തില്‍ മോദിയും പിണറായിയും സഹോദരന്മാരെപ്പോലെ’; കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, May 28, 2023

കണ്ണൂർ: അഴിമതിയുടെ കാര്യത്തിൽ സഹോദരൻമാരെപ്പോലെയാണ് മോദിയും പിണറായിയുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇരുനേതാക്കളുടെയും ഭരണത്തിൽ കാണിക്കുന്നത്. ചോദിച്ചാൽ രണ്ടു പേർക്കും മറുപടി ഇല്ല. മാധ്യമങ്ങൾക്ക് പോലും മറുപടി പറയാറില്ല, മാധ്യമങ്ങളെ കാണാറില്ല.

കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാം വിറ്റുതുലയ്ക്കുകയാണ്. കേരളത്തില്‍ പിണറായി വിജയൻ വികസനം ഉണ്ടാക്കുന്നതിന്‍റെ പേരിൽ കമ്മീഷനടിക്കുകയാണ്. ഇവിടെ മുഴുവനും അഴിമതിയാണ്. രാജ്യം ശാശ്വതമായി നിലനിൽക്കാൻ നരേന്ദ്ര മോദിക്കും ബിജെപിക്കും താല്‍പര്യമില്ലെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. കണ്ണൂർ പയ്യന്നൂരിൽ
കോൺഗ്രസ് സമ്മേളനത്തിന്‍റെ 95-ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.